കെ എം സി സി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു

മസ്‌കത്ത്: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ 71ാം സ്ഥാപക ദിന ആഘോഷത്തിന്റെയും മസ്‌കത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി ഹരിത സാന്ത്വനം പദ്ധതിയുടെ അല്‍ ഖുവൈര്‍ ഏരിയാതല ലോഞ്ചിംഗിന്റെയും ഭാഗമായി അല്‍ ഖുവൈര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു.
പ്രസിഡന്റ് ബി എസ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ഹരിത സാന്ത്വനം അല്‍ ഖുവൈര്‍ ഏരിയ ചീഫ് കോ ഓര്‍ഡിനേറ്ററായി ഉമ്മര്‍ വാഫിയെയും കോ കോര്‍ഡിനേറ്റര്‍മാരായി അബ്ദുല്‍ കരീം കെ പി, റനീഷ് അഹമ്മദ് എന്നിവരെ തിരഞ്ഞെടുത്തു. പി എ വി അബൂബക്കര്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി. ഉമ്മര്‍ ബാപ്പു, എം ടി അബൂബക്കര്‍, ഷുഹൈബ് പാപ്പിനിശ്ശേരി, ഉസ്മാന്‍ പന്തല്ലൂര്‍ സംസാരിച്ചു. ശിഹാബ് പി, വാഹിബ് മാള, ശംസുദ്ദീന്‍ ഉപ്പള, ഫസല്‍ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി കെ, റിയാസ് വടകര, ഹബീബ് റഹ്മാന്‍ പാണക്കാട്, മുഹമ്മദ് കുട്ടി വയനാട്, കെ പി അബ്ദുല്‍ കരീം, ജമാല്‍ ഹമദാനി, സമദ് മച്ചിയത്ത്, റനീഷ് അഹമ്മദ്, ഷാജഹാന്‍ നന്തി ജംഷിദ് വി വി, ബഷീര്‍ മാഹി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി. ഉമ്മര്‍ വാഫി പ്രാര്‍ത്ഥന നടത്തി. ഷാഫി കോട്ടക്കല്‍ സ്വാഗതവും അനീഷ് വിളയാങ്കോട് നന്ദിയും പറഞ്ഞു.