മുസ്ലിംകളോട് ചൈനക്ക് കാപട്യമെന്ന് യു.എസ്

പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം വീണ്ടും യു.എന്‍ രക്ഷാസമിതിയില്‍. അമേരിക്ക കൊണ്ടു വരുന്ന പ്രമേയത്തിന് ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയുണ്ട്. എന്നാല്‍ ചൈന വീറ്റോ അധികാരം പ്രയോഗിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. പ്രമേയത്തിന്റെ പേരില്‍ ചൈനക്കെതിരെ രൂക്ഷവിമര്‍ശനമാണ് യു.എസ് ഉയര്‍ത്തിയിരിക്കുന്നത്.

മുസ്ലിം വിഭാഗത്തോട് ലജ്ജാകരമായ കാപട്യമാണ് ചൈന കാണിക്കുന്നതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിനോ ആഞ്ഞടിച്ചു.
ഒരു ഭാഗത്ത് രാജ്യത്തെ മുസ്‌ലിംകളെ അടിച്ചമര്‍ത്തുന്നവര്‍ മറുഭാഗത്ത് മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതു ഇരട്ടത്താപ്പാണെന്നു മൈക്ക് പോംപിയോ ആരോപിച്ചു.

പ്രമേയത്തിന്റെ കരട് ബ്രിട്ടനും ഫ്രാന്‍സിനും യു.എസ് കൈമാറി. എന്നാല്‍ യു.എസിന്റെ നീക്കത്തോട് ചൈന പ്രതികരിച്ചില്ല. മസൂദ് അസ്ഹറിന് ഭീകര സംഘടനയായ അല്‍ ഖൈ്വദയുമായി ഉള്ള ബന്ധം വ്യക്തമാക്കിയാണ് യു.എസ് പ്രമേയം കൊണ്ട് വരുന്നത്.