എങ്ങനെയാവണം പോലീസ് എന്ന് അജ്‌മാൻ പോലീസ് കാണിക്കുന്നു , മലയാളിയുടെ കടബാധ്യത തീർക്കാൻ പോലീസ് രംഗത്ത്

 

കഴിഞ്ഞ 3 പതിറ്റാണ്ടിൽ അധികമായി അജ്മാനിൽ പലവിധ ബിസിനസ് സംരംഭങ്ങൾ നടത്തിക്കൊണ്ടിരുന്ന മലയാളി കുറെ നാളുകളായി കടക്കെണിയിൽ പെടുകയും പക്ഷാഘാതം വന്നു ഏകനായി ആശുപത്രിയിലാവുകയും ചെയ്ത സംഭവത്തെ തുടർന്ന് അജ്‌മാൻ പോലീസ് തങ്ങളുടെ ജീവകാരുണ്യപരമായ സഹായ ഹസ്തവുമായി രംഗത്ത് വന്നു . കാര്യം മനസ്സിലാക്കിയ അജ്‌മാൻ പോലീസിന്റെ ഉന്നത വൃത്തങ്ങൾ കടക്കാരുമായി സംസാരിച്ചു മാന്യമായ ഒത്തുതീർപ്പുകളിൽ എത്തിക്കുകയും അവ വീട്ടുകയും ചെയ്തു . ചില ചാരിറ്റി പ്രസ്ഥാനങ്ങൾ ഇതിനുള്ള ഫണ്ട് നൽകി .ആശുപത്രിയിൽ കിടക്കുന്ന ഇദ്ദേഹത്തിന്റെ പാസ്സ്പോർട് അടക്കമുള്ള പല രേഖകളും നഷ്ടമായിരുന്നു . അവ ലഭ്യമാക്കാൻ ഇന്ത്യൻ അസോസിയേഷന്റെ സഹായത്തോടുകൂടി അജ്‌മാൻ പോലീസ് നടപടികൾ പൂർത്തിയാക്കി , ഇപ്പോൾ ഫ്ലൈറ്റ് ടിക്കറ്റും കൊടുത്തു നാട്ടിലേക്ക് വിടുകയാണ് . MK എന്ന ചുരുക്കപ്പേര് മാത്രമാണ് ഇദ്ദഹത്തെകുറിച്ചു പുറത്തുവിട്ടത് . നാട്ടിലുള്ള കുടുംബത്തെ പോലീസ് വിളിച്ചറിയിക്കുകയും സുരക്ഷിതമായി എത്തിയെന്നു തങ്ങളെ തിരിച്ചുവിളിച്ചു അറിയിക്കണമെന്നും അഭ്യർത്ഥിച്ചു . മാനുഷികതയുടെയും ചുമതലാബോധത്തിന്റെയും ഏറ്റവും ഉദാത്തമായ ഉദാഹരണമായി ഈ അജ്‌മാൻ പോലീസ് സംഭവം കണക്കാക്കപ്പെടുന്നു .