വടകരയില്‍ ബൈക്കില്‍ ലോറിയിടിച്ച് ദമ്പതികള്‍ മരിച്ചു

22

വടകര ദേശീയപാതയില്‍ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപം ബൈക്കില്‍ ലോറിയിടിച്ച് ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. ഓമശേരി സ്വദേശി നൗഫലും ഭാര്യ വേളം elite latestസ്വദേശിനി മുബഷീറയുമാണ് മരിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബൈക്കിലിടിച്ച ലോറി നിര്‍ത്താതെ പോയെങ്കിലും പിന്നീട് മൂരാട് പാലത്തിനു സമീപത്ത് നിന്നു പോലീസ് പിടികൂടി. ഇരുവരുടേയും മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.