റാസ് അൽ ഖൈമയിൽ കാറിന്റെ ടയർ പൊട്ടിയുണ്ടായ അപകടത്തിൽ 4 യുവാക്കൾ മരിച്ചു

തികച്ചും ഞെട്ടിപ്പിക്കുന്ന ഒരു റോഡ് അപകടം ഇന്ന് റാസ് അൽ ഖൈമ ഭാഗത്ത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ എക്സിറ്റ് 122 നടുത്ത് ഉണ്ടായതിൽ 3 യുഎ ഇ സ്വദേശികളും ഒരു ഏഷ്യക്കാരനും മരണമടഞ്ഞതായി റാക് പോലീസ് അറിയിച്ചു . മറ്റു മൂന്നു പേർക്ക് പരിക്കുപറ്റിയതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ് . അമിത വേഗതയിലായിരുന്ന ഫോർ വീൽ വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത് .

വാഹനങ്ങൾ ഓടിക്കുന്നവർ വേഗത ശ്രദ്ധിക്കുന്നതോടൊപ്പം ടയർ അടക്കമുള്ള വാഹന ഭാഗങ്ങൾ ഇടയ്‌ക്ക്‌ നിർബന്ധമായും പരിശോധിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു . കുട്ടികൾ മുതൽ യുവാക്കൾ വരെയുള്ളവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരും . മരിച്ച പേരും 10 നും 18 നും ഇടയിൽ വയസ്സുള്ളവരാണ് . പരിക്ക് പറ്റിയ 3 പേരും 20 വയസ്സിൽ താഴെയുള്ളവരാണ് . മൃതദേഹങ്ങളെ ഖലീഫാ ഹോസ്പിറ്റലിലേക്ക് മാറ്റി .