കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അഹമ്മദാബാദില്‍ ചേരുന്നു

24

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അഹമ്മദാബാദില്‍ ചേരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പ്രാദേശിക സഖ്യ സാധ്യതകളും ചര്‍ച്ചയാകുന്ന യോഗത്തില്‍ കോണ്‍ഗ്രസ് പ്രചരണ തന്ത്രങ്ങളും മുഖ്യവിഷയമാകും. അതേസമയം, കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ച്ച ഉണ്ടാകും. വെള്ളിയാഴ്ച്ച രാവിലെ ഡല്‍ഹിയില്‍ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം വീണ്ടും ചേരും. ഇന്നലെ ചേര്‍ന്ന സ്‌ക്രീംനിംഗ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്.