സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

12

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസം തുടക്കത്തില്‍ 24,520 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു.

ഇന്നലെ ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ട്. അന്താരാഷ്ട്രവിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,315.70 ഡോളറാണ് ഇന്നത്തെ നിരക്ക്.