നാടകീയതകള്‍ക്കൊടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചുമതലയേറ്റത്. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തികച്ചു നാടകീയമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. മുഖ്യമന്ത്രിയെ കൂടാതെ 11 അംഗ മന്ത്രിസഭയും ചുമതലയേറ്റു. .പ്രമോദ് സാവന്തിനെ തീരുമാനിച്ചതിന് ശേഷവും തുടര്‍ന്ന ഘടക കക്ഷികളുടെ അവകാശവാദങ്ങളാണ് നടപടികള്‍ വൈകിപ്പിച്ചത്.