ഖത്തർ കെഎംസിസി വനിതാദിനം ആചരിച്ചു

ദോഹ: ഖത്തർ കെഎംസിസി വനിതാ വിഭാഗം രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. ‘സ്ത്രീശക്തി സമൂഹ നന്മയ്ക്ക്’ എന്ന വിഷയത്തിൽ മുസ്ലിം ലീഗ് വുമൺസ് ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ പ്രഭാഷണം നടത്തി. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വനിതാവിഭാഗം പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും നടന്നു. കെഎംസിസി വനിത മുൻ ഭാരവാഹികൾക്ക് ജയന്തി രാജൻ ഉപഹാരം നൽകി. മത്സര വിജയികൾക്കും റാഫിൾ കൂപ്പൺ വിജയികൾക്കുമുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.