രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വീണുകിട്ടിയ നിധി; ചരിത്ര വിജയം സമ്മാനിക്കും: ഹൈദരലി തങ്ങ

 

 

  1. മലപ്പുറം: രാഹുല് ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ അത് യു.ഡി.എഫിന് വീണുകിട്ടിയ നിധിയായിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാഹുലിന് ചരിത്ര വിജയം സമ്മാനിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് പരാജയഭീതി മൂലമാണെന്ന വാദം തെറ്റാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി വാരണാസിയിലും വഡോദരയിലും മത്സരിച്ചത് പരാജയഭീതി കാരണമാണോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. കോടിയേരി പറഞ്ഞത് ബി.ജെ.പി നേതാവിന്റെ നിലപാടാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു▪