രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കും

13

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണിയാണ് ഡല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഏറെ നാളുകളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. വയനാട് ഏറ്റവും അനുയോജ്യമായ മണ്ഡലമാണെന്ന് ആന്റണി പറഞ്ഞു.

അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നു കൂടി രാഹുല്‍ ജനവിധി തേടണമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. കേരളം ,തമിഴ്‌നാട് ,കര്‍ണാടകം സംസ്ഥാനങ്ങളായിരുന്നു പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും രാഹുലിനായി കരുതി വെച്ചിരുന്ന സീറ്റുകളിലെല്ലാം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ, വയനാട്ടിലെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാവുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് തീരുമാനമുണ്ടാവുന്നത്.