അജ്മാന്/പാണക്കാട്: ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അജ്മാന് കെഎംസിസി കമ്മിറ്റിക്കു വേണ്ടി ഷരീഫ് മാളിയേക്കല്‍ നിര്‍മിക്കുന്ന മ്യൂസിക് ആല്‍ബം ‘വര്‍ണോല്‍സവം’ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അജ്മാന് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ റസാഖ് വെളിയങ്കോടിന്റെ സാന്നിധ്യത്തില്‍ പാണക്കാട്ട് പ്രകാശനം ചെയ്തു. അജ്മാന് കെഎംസിസി തിരൂര്‍ മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ് ഷരീഫ് മാളിയേക്കല്‍, കെഎംസിസി നേതാവ് കെ.എച്ച് നൂറുദ്ദീന്‍, യൂത്ത് ലീഗ് നേതാവ് യാഹു കോലിശ്ശേരി, കോണ്‍ഗ്രസ്സ് നേതാവ് എകെഎ നസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സാദിഖ് പന്തല്ലൂര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ഹര്‍ഷ, ഫൗസിയ ഷരീഫ് എന്നിവര്‍ പാടിയ രണ്ട് ഗാനങ്ങളടങ്ങിയ ‘വര്‍ണോത്സവം’ ആല്‍ബത്തിന്റെ വരികള്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം ഷിബു മീരാന്റെ മികച്ച രചനയിലാണ്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായ് മാറിയ ഗാനങ്ങള്‍ തികച്ചും കാലിക പ്രസ്ക്തമായ വരികളിലൂടെയും നവ രീതിയിലൂടെയും ജനഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.