അല്‍ ഐന്‍ കെഎംസിസി സോക്കര്‍ ഫെസ്റ്റ് ഇന്ന് 

അല്‍ ഐന്‍: യുഎഇ സഹിഷ്ണുതാ വര്‍ഷാചരണ ഭാഗമായി അല്‍ ഐന്‍ കെഎംസിസി നടത്തുന്ന  16-ാമത് ഫുട്‌ബോള്‍ മേള ഇന്ന് ഖത്താറ സ്‌റ്റേഡിയത്തില്‍. ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് പുറമെ അല്‍ ഐനിലെ പത്തോളം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള ടീമുകള്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ മത്സരിക്കുന്ന കുട്ടികളുടെ ഫുട്‌ബോള്‍ മത്സരവും 12 പ്രൊഫഷണല്‍ ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരവും ഉണ്ടാകും. തദ്ദേശ അറബ് പ്രമുഖരുടെയും ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തില്‍ കെഎംസിസിയുടെ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ആകര്‍ഷണീയമായ മാര്‍ച്ച് പാസ്റ്റ് പരേഡോടു കൂടിയ ഉദ്ഘാടന ചടങ്ങ് രാവിടെ 9 മണിക്ക് അരങ്ങേറും. രാത്രി 10 മണിക്ക് സമ്മാനദാന ചടങ്ങോടെ സമാപിക്കുമെന്ന് ചെയര്‍മാന്‍ ഹുസൈന്‍ കരിങ്കപ്പാറയും ജനറല്‍ കണ്‍വീനര്‍ ഷാഹി കെ.പിയും അറിയിച്ചു.