ഐ വൈ സി സി ബഹ്‌റൈൻ ഷട്ടിൽ ബാറ്റ്മിന്റൻ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിങിന്റെ ആഭിമുഖ്യത്തിൽ “സ്മാഷ് 2K19” എന്ന പേരിൽ ഷട്ടിൽ ഓപ്പൺ ബാറ്റ്മിന്റൻ ടൂർണ്ണമെന്റ് ഡബിൾ‍സ്‌ ഇനത്തിൽ മുഹറഖ് ക്ലബ്ബിൽ വച്ച് നടത്തപ്പെട്ടു. ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു.

മത്സരത്തിൽ സുജിത് പത്തായത്തിങ്കൽ, രജീഷ് പൊന്നൻ എന്നിവർ വിജയികളായി, ബ്ലെസ്സ് നൈനാൻ, സുമേഷ് മണി എന്നിവർ റണ്ണറപ്പായി. ബഹ്‌റൈനിലെ പ്രമുഖ ബാറ്റ്മിന്റൻ അമ്പയർമാരായ ഷാനിൽ അബ്ദുൾ റഹിം ഷാനി, പോൾസൺ ലോനപ്പൻ, മാത്യു പി ജോർജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ ശ്രീ. ഫ്രാൻസിസ് കൈതാരം, ശ്രീ. ഗഫൂർ മൂക്കുത്തല, ശ്രീ. ജോസഫ് സി തോമസ്, ശ്രിമതി. റിനി മോൻസി ശ്രീ. സ്റ്റെഫി സാബു എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഐ വൈ സി സി സ്പോർട്സ് വിങ്ങ് കൺവീനർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.