അൽ ഹിദായ രക്തദാന ക്യാമ്പ് മെയ് 1 ന് സൽമാനിയയിൽ

12

മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മലയാളം വിഭാഗം സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ചു നടത്തുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന മെയ് ഒന്നാം തിയ്യതി ബുധനാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലെക്സ് ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 07:30 മുതൽ 12:30 മണിവരെ നടക്കുന്ന ക്യാമ്പിലേക്ക് വരുന്നവർക്ക് വാഹന പാർക്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും വിശദവിവരങ്ങൾക്ക് 3348 3140, 3362 5741, 3346 4800, 3333 4284 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.