കര്‍ഷകക്ഷേമവും സമൃദ്ധിയും സാമൂഹികക്ഷേമവും മുദ്രാവാക്യമാക്കി കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ന്യൂഡല്‍ഹിയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടപത്രിക പുറത്തിറക്കിയത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രഥമ പരിഗണന നല്‍കിയാണ് പ്രകടപത്രിക.
കര്‍ഷകര്‍ക്കായി പ്രത്യേക ബഡ്ജറ്റ് പ്രഖ്യാപനവും കാര്‍ഷിക കടംവീട്ടാത്തത് ക്രിമിനല്‍ കുറ്റത്തില്‍ നിന്നും സിവില്‍ കുറ്റമാക്കി ചുരുക്കിയുമായി കോണ്‍ഗ്രസിന്റെ കാര്‍ഷിക നയം. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, കര്‍ഷകകടബാധ്യത മൂലം ഒരു കര്‍ഷകനും ജയിലില്‍ കിടക്കേണ്ടിവരില്ലെന്ന് രാഹുല്‍ ഗാന്ധി യോഗത്തില്‍ പ്രഖ്യാപിച്ചു.