അബുദാബി: എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് ദുബൈയിലും ഷാര്‍ജയിലുമായി ഈ വര്‍ഷം ആദ്യ പാദത്തില്‍ 225 ദശലക്ഷം ദിര്‍ഹമിന്റെ കരാറുകള്‍ക്ക് ധാരണയായതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബദര്‍ അല്‍ അതാര് വെളിപ്പെടുത്തി. 38 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള കമ്പനി 1,873 ബസുകളും 173 സ്മാര്‍ട് ഉപകരണങ്ങളുമാണ് ഇതിനായി വിനിയോഗിക്കുക.