ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വിധിയെഴുത്ത് പുരോഗമിക്കുന്നു

11

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ 18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 സീറ്റുകളിൽ വോട്ടെടുപ്പ് തുടങ്ങി. ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽപ്രദേശ്, ഒഡീഷ(നാല് ലോക്‌സഭാ മണ്ഡലങ്ങൾക്കു കീഴിൽ) എന്നിവിടങ്ങളിലെ നിയമസഭാ വോട്ടെടുപ്പും ഇന്നാണ്. നാല് കേന്ദ്രമന്ത്രിമാർ അടക്കം 1500 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അ‌ഞ്ചോടെ അവസാനിക്കും. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ആന്ധ്രാ പ്രദേശ്(25), ഉത്തർപ്രദേശ് (എട്ട്), മഹാരാഷ്ട്ര( ഏഴ്), ആസം(അഞ്ച്), ഉത്തരാഖണ്ഡ് (അഞ്ച്), ബിഹാർ (നാല്), ഒഡീഷ(നാല്), അരുണാചൽ പ്രദേശ്( രണ്ട്), പശ്‌ചിമ ബംഗാൾ ( രണ്ട്), മേഘാലയ(രണ്ട്),ജമ്മു കശ്മീർ (രണ്ട്), ത്രിപുര (ഒന്ന്), ചത്തീസ്ഗഡ്(ഒന്ന്), മണിപ്പൂർ(ഒന്ന്), മിസോറാം (ഒന്ന്), നാഗാലാൻഡ്(ഒന്ന്), സിക്കിം(ഒന്ന്), കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ(7), ലക്ഷദ്വീപ്(1)

തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ആന്ധ്രാപ്രദേശിൽ നിന്നും അക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു, ആന്ധ്രയിൽ ഒരു സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം തകർത്തതായും, തിരഞ്ഞെടുപ്പിനിടെ കത്തികുത്ത് നടന്നതായും വാർത്തകൾ പുറത്തു വരുന്നത്.