ഒന്നാംഘട്ട ലോക്‌സഭാ വോട്ടെടുപ്പ് കഴിഞ്ഞു , പലയിടങ്ങളിലും പ്രതീക്ഷിച്ച ശതമാനം ഉണ്ടായില്ല

13

 

പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടം ഇന്ന് നടന്നു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടന്ന വോട്ടെടുപ്പിൽ ഏകദേശം 65% പോളിങ് നടന്നതായാണ് ഔദ്യോഗികമായ അവസാന വിവരം . ശതമാനക്കണക്കിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം . താഴെ പറയുന്നവയാണ് പോളിങ് ശതമാനം .

ആൻഡമാൻ നിക്കോബാർ – 70.67%∙ ലക്ഷദ്വീപ് – 66 %∙ ഉത്തരാഖണ്ഡ് – 57.85%∙ മേഘാലയ – 67.16 %∙ ഒഡീഷ – 68%’∙

ഉത്തർ പ്രദേശ് – 63.69%∙ അരുണാചൽ പ്രദേശ് – 66%∙ തെലങ്കാന – 60%∙ ജമ്മു കശ്മീർ – 54.49%∙ ബിഹാർ – 50%∙…

ആന്ധ്രാപ്രദേശ് – 66%∙ ഛത്തീസ്ഗ്ഢ് – 56%∙ മഹാരാഷ്ട്ര – 56%

ആന്ധ്രയിൽ അക്രമ സംഭവങ്ങളിൽ 2 പേർ മരിച്ചു . 91 മണ്ഡലങ്ങളാണ് ഇന്ന് ജനവിധിയ്‌ക്കു വിധേയമായത് .
ഏപ്രിൽ 18 നാണ് രണ്ടാം ഘട്ട പോളിങ് . കേരളത്തിൽ ഏപ്രിൽ 23 ന് പോളിങ് നടക്കും