അബുദാബി: ഇന്ത്യന്‍ ഇ-വിസ അനുവദിക്കാനോ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കോ ഇന്ത്യന്‍ സര്‍ക്കാര്‍ ഏതെങ്കിലും ഏജന്‍സിയെയോ വ്യക്തിയോ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഇ-വിസക്കായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.indianvisaonline.gov.in മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. വ്യാജ പോര്‍ട്ടലുകളില്‍ ആരും വഞ്ചിതരാവരുതെന്നും അതേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് cons.abudhabi@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നും യുഎഇ ഇന്ത്യന്‍ എംബസി അറിയിപ്പില്‍ പറഞ്ഞു.