കടക്കെണിയിൽ പെട്ടുകിടക്കുന്ന ജെറ്റ് എയർവേയ്‌സ് ഇപ്പോൾ 14 വിമാനങ്ങൾ വച്ച് മാത്രം സർവീസ് നടത്തുന്ന സാഹചര്യത്തിൽ അന്തരാഷ്ട്ര സെർവീസുകൾ നടത്താനുള്ള അവകാശം റദ്ദാക്കപ്പെടുമെന്ന് സൂചന. കുറഞ്ഞത് 20 വിമാനങ്ങൾ എങ്കിലും സെർവീസിനായി ഉപയോഗിക്കുന്ന വിമാനക്കമ്പനികൾക്കാണ് അന്താരാഷ്ട്ര സർവീസ് നടത്താൻ ഇന്ത്യയിൽ അനുമതിയുള്ളത് . ഇപ്പോൾ കടം കയറി സർവീസുകൾ വെട്ടിക്കുറച്ച ജെറ്റിന് ആ അവസരം നഷ്ടമാകുമെന്നാണ് വ്യക്തമായി വരുന്ന സൂചന . അങ്ങനെയെങ്കിൽ കേരളാ ഗൾഫ് സെക്ടറിലും അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കും .