കണ്ണൂരില്‍ കളിച്ചുകൊണ്ടിരിക്കെ ബോംബ് പൊട്ടി വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് ജില്ലയില്‍ ബോംബ് പൊട്ടുന്നത് രണ്ടാഴ്ചക്കിടെ ഇതു രണ്ടാം തവണ

9

 

കണ്ണൂര്‍: കളിച്ചു കൊണ്ടിരിക്കെ ബോംബ് പൊട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മട്ടന്നൂര്‍ പരിയാരത്താണ് സംഭവം. വിജില്‍ എന്ന പതിനാല് വയസുകാരനാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പില്‍ കിടന്ന ബോംബ് കുട്ടി അറിയാതെ കയ്യിലെടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പരിക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

രണ്ടാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നത്. കഴിഞ്ഞയാഴ്ച്ച നടുവിലില്‍ ആര്‍.എസ.്എസ് നേതാവിന്റെ വീട്ടില്‍ സ്‌ഫോടനുമുണ്ടായി മകനടക്കം രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ചാലാടും ബോംബ് കണ്ടെത്തിയിരുന്നു