കെ.എം മാണിയുടെ  നിര്യാണത്തില്‍ അനുശോചന യോഗം

7
ഷാര്‍ജ: കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന
കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച്
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അനുശോചന
യോഗം നടന്നു. പ്രസിഡന്റ് ഇ.പി ജോണ്‍സണിന്റെ
അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ കെ.ബാലകൃഷ്ണന്‍, ജോ.ജന.സെക്രട്ടറി അഡ്വ. സന്തോഷ് കെ.നായര്‍, ജോ.ട്രഷറര്‍ ഷാജി കെ.ജോണ്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജയ് കുമാര്‍ എസ്.പിള്ള, രെഞ്ചി.കെ ചെറിയാന്‍, നൗഷാദ് ഖാന്‍ പാറയില്‍ എന്നിവര്‍ സംസാരിച്ചു.