ഇന്ത്യയില്‍ ആരൊക്കെ താമസിക്കണം ആരൊക്കെ പോവണം എന്ന് തീരുമാനിക്കുന്നത് മോദിയല്ല: മമത ബാനര്‍ജി

കൊല്‍ക്കത്ത: ഇന്ത്യയില്‍ ആരൊക്കെ താമസിക്കണം ആരോക്കെ രാജ്യം വിട്ടുപോവണം എന്ന് തീരുമാനിക്കുന്നത് മോദിയല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മമത പറഞ്ഞു. കൂച്ച് ബെഹാറില്‍ നടന്ന റാലിക്കിടെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്.

തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാനുള്ള ബി.ജെ.പിയുടെ ഉപാധിയാണ് പൗരത്വ പട്ടികയെന്ന് മമത പറഞ്ഞു. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജിതനായ ചായക്കാരന്‍ മോദി ഇപ്പോള്‍ ജനങ്ങളെ പറ്റിക്കാനായി കാവല്‍ക്കാരനായി മാറിയെന്നും മമത പരിഹസിച്ചു. മോഷണം, കലാപം, കൊലപാതകം എന്നീ മൂന്ന് മുദ്രാവാക്യങ്ങളാണ് മോദി ഉയര്‍ത്തുന്നതെന്നും മമത പറഞ്ഞു