അബുദാബി: അബുദാബി മാട്ടൂല്‍ കെഎംസിസി സംഘടിപ്പിച്ച മാട്ടൂല്‍ പ്രീമിയര്‍ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സീസണ്-4 അബുദാബി ആംഡ് ഫോഴ്സസ് ഓഫീസേഴ്സ് ക്ളബ്ബില്‍ വിജയകരമായി പര്യവസാനിച്ചു. മാട്ടൂല്‍ പഞ്ചായത്തില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. സെവന്‍സ് ഫുട്ബോളിന്റെ സുന്ദര ചടുലതയോടെയുള്ള 35 മാസ്മരിക മത്സരങ്ങള്‍ക്കൊടുവില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഐബിഎം മാട്ടൂലിനെ പരാജയപ്പെടുത്തി വോള്‍ സൂപര്‍ മാര്‍ക്കറ്റ് ബ്ളാക്ക് റോക്ക് മടക്കര ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ‘വോള്‍ സൂപര്‍ മാര്‍ക്കറ്റ് ബ്ളാക്ക് റോക്ക് മടക്കര’ കപ്പില്‍ മുത്തമിടുന്നത്. മികച്ച കളിക്കാരനായി ആദില്‍ മഅ്റൂഫ്, പ്രോമിസിംഗ് കളിക്കാരനായി അഫ്നാന്, ഗോള്‍ കീപറായി റംഷാന്, ഫൈനലിലെ നല്ല കളിക്കാരനായി ശിഹാബ്, ഡിഫന്‍ഡറായി ജംഷീര്‍, ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഇര്‍ഫാദ് എന്നിവര്‍ നേടി. ടോപ് സ്കോറര്‍ അവാര്‍ഡും ഫെയര്‍ പ്ളേ അവാര്‍ഡും ക്ളബ് ഐ ഷോര്‍ട്ട് ടെക്സാര്‍ എഫ്സി കരസ്ഥമാക്കി. അഹല്യ എക്സ്ചേഞ്ച് മാനേജര്‍ സനീഷ് എംപിഎല്‍ ചെയര്‍മാനും അബുദാബി കെഎംസിസി മുന്‍ പ്രസിഡന്റ് നസീര്‍.ബി മാട്ടൂല്‍, സംസ്ഥാന സെക്രട്ടറി അഷ്റഫ് കെ.കെ, ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ സി.എം.കെ, കല്യാശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദലി കെ.വി, മാട്ടൂല്‍ കെഎംസിസി പ്രസിഡന്റ് യൂസുഫ് സി.എച്ച്, ട്രഷറര്‍ ആരിഫ് കെ.വി, ഓര്‍ഗ.സെക്രട്ടറി സി.എം.വി ഫത്താഹ്, ലത്തീഫ്.എം, നൗഷാദ് വി.സി, റഹീം സി.എം.കെ, ഹാരിസ് തളിപ്പറമ്പ്, സജ്ജാദ് എ.ബി.കെ, ഹനീഫ് മാഷ്, മുഹമ്മദ് കുഞ്ഞി പനക്കട വിജയികള്‍ക്ക് ട്രോഫികളും കാഷ് പ്രൈസുകളും നല്കി. ആരിഫ് കെ.വി, ഇസ്മായില്‍ എ.വി, റയീസ് കെ.പി, ഷഫീഖ് എം.എ.വി, ഇഖ്ബാല്‍ സി.എം.കെ, സാദിഖ് സബക്ക, ഹാഷിം ചള്ളക്കര, മുഹമ്മദ് എം.വി, അയ്യൂബ് തെക്കുമ്പാട്, നൗഷാദ് കെ.കെ, സമീര്‍, ഷുക്കൂര്‍ മടക്കര ടൂര്‍ണമെന്റ് നിയന്ത്രിച്ചു.