മാധ്യമ പ്രവര്‍ത്തകര്‍  വിഷു ആഘോഷം ഒരുക്കി

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ വിഷുവിനോടനുബന്ധിച്ച് ഒത്തു ചേര്‍ന്നു. ദുബൈ കലിക്കറ്റ് പാരഗണില്‍ വിഷു സദ്യക്ക് ശേഷം നടന്ന പരിപാടിയില്‍ ഏരീസ് ഗ്രൂപ് മേധാവിയും സംവിധായകനുമായ സോഹന്‍ റോയ് മുഖ്യാതിഥിയായിരുന്നു.
സിനിമാ, മാധ്യമ മേഖലകളില്‍ സമൂലമായ മാറ്റങ്ങളാണ് വരുംനാളുകളില്‍ വരാനിരിക്കുന്നതെന്ന് സോഹന്‍ റോയ് പറഞ്ഞു. നാടിന്റെ തനത് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനും ഇന്ധനം ഉള്‍പ്പെടെ വിദേശ നാണ്യം നല്‍കി വാങ്ങുന്ന ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറക്കാനും താല്‍പര്യം കാട്ടിയാല്‍ ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാദിഖ് കാവില്‍ സ്വാഗതവും തന്‍വീര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ പുതിയ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രമദ് ബി. കുട്ടി, നിഷ് മേലാറ്റൂര്‍, യൂസുഫ് അലി എന്നിവരെ തെരഞ്ഞെടുത്തു.