ഡാം തുറന്നതിലെ വീഴ്ച: പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് മന്ത്രി എം.എം മണി

15

തിരുവനന്തപുരം: ഡാമുകള്‍ തുറന്നതിലെ വീഴ്ചയാണ് മഹാപ്രളയത്തിന് കാരണമായതെന്ന അമിക്യസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് മന്ത്രി എം.എം മണി. ചോദ്യം ചോദിച്ചപ്പോള്‍ തന്നെ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം

‘എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാന്‍ പറഞ്ഞാല്‍ പോകണം. ഞാന്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്തിനാ’ എന്ന് ആക്രോശിച്ച എം.എം മണി മേലാല്‍ എന്റെ വീട്ടില്‍ വന്ന് കയറിപ്പോകരുത് എന്നും പറഞ്ഞു.

കേരളത്തിലുണ്ടായ മഹാപ്രളയം ഡാമുകള്‍ അശാസ്ത്രീയമായി തുറന്നതുകൊണ്ടാണെന്ന യു.ഡി.എഫ് നിലപാട് ശരിവെക്കുന്നതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മഹാപ്രളയത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്കാണെന്ന സി.പി.എം പ്രചരണം ഇതോടെ പൊളിഞ്ഞടുങ്ങുകയാണ്. ഇതിന്റെ നിരാശയമാണ് മാധ്യമപ്രവര്‍ത്തകരെ തെറിവിളിക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചത്.