അല്‍ ഐന്‍: ഓണ്‍ലൈന്‍ സംഗീത റിയാലിറ്റി ഷോക്ക് ലോകത്താദ്യം തുടക്കം കുറിച്ച കീ ഫ്രെയിം ഇന്റര്‍നാഷണല്‍ ‘മാരിവില്ല്’ സംഗീത വിരുന്ന് ലുലു കുവൈത്താത്തില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ സംഘടിപ്പിക്കും. ഒരു വര്‍ഷമായി വിവിധ രാജ്യങ്ങളിലെ സംഗീത പ്രതിഭകള്‍ ഓണ്‍ലൈനിലൂടെ മാറ്റുരച്ച മത്സരാര്‍ത്ഥികളില്‍ ഫൈനലില്‍ എത്തിയ ഇരുപത്തിയഞ്ചില്‍ പരം പേരാണ് മാറ്റുരക്കുക. കൂടാതെ ‘ഉപ്പും മുളകും’ ഫെയിം അല്‍ സാബിത്തും ശിവാനിയും നയിക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടാകും. വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പരിപാടി പ്രശസ്ത സംഗീതഞ്ജന്‍ രമേശ് നാരായണന് ഉദ്ഘാടനം ചെയ്യുമെന്ന് കീ ഫ്രെയിം ഇന്റര്‍നാഷണല്‍ ചെയര്മാന് റാഫി വക്കം, പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞി നീലേശ്വരം എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യം.