ബോംബ് എന്ന വാക്ക് തമാശയായിപോലും എയർപോർട്ടിൽ പറയരുത്, യാത്ര മുടങ്ങും

7
കഴിഞ്ഞദിവസം ഒരു മലയാളിക്ക് ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കഴിഞ്ഞിട്ടും വിമാനത്തിൽ കയറാനായില്ല . അവസാനത്തെ പരിശോധനയിൽ ഞാനെന്താ ബോംബും കൊണ്ട് നടക്കുകയാണോ എന്ന് ഉദ്യോഗസ്ഥരോട് പ്രതിഷേധ രൂപത്തിൽ പറഞ്ഞതാണ് നടപടിക്ക് കാരണമായതും യാത്ര മുടങ്ങുന്നതിലേക്ക് നയിച്ചതും. ഭുവനേശ്വറിലേക്കു പോകേണ്ടിയിരുന്ന അലക്സ് എന്ന മലയാളിക്കാണ് യാത്ര മുടങ്ങിയത് . ബോംബ് പരാമർശത്തിന്റെ പേരിൽ ഇദ്ദേഹത്തെ പോലീസിന് കൈമാറി .