ഏറ്റവും കൂടുതൽ പെയ്‌ഡ്‌ അവധി ദിനങ്ങൾ ബഹ്‌റൈനിലെ ജീവനക്കാർക്ക്

8
ആഗോളാടിസ്ഥാനത്തിൽ ജീവനക്കാരുടെ , പ്രത്യേകിച്ച് പ്രവാസികളുടെ അവധി ദിനങ്ങളുടെ കണക്ക് പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ബഹ്‌റൈനിൽ ജോലിചെയ്യുന്നവർക്കാണെന്ന് കണക്ക് പറയുന്നു . വാർഷിക അവധിയായ 30 ദിവസം അടക്കം 49 അവധി ദിനങ്ങൾ ശമ്പളത്തോടെ ലഭിക്കുന്നുണ്ട് ബഹ്‌റൈനിൽ . ഈദ് അൽ ഫിത്ർ , ഈദ് അൽ അദ്ഹ , ആശൂറാ , നബിദിനം , അറഫാ ദിനം , ദേശീയ ദിനം എന്നിങ്ങനെയാണ് 19 ദിവസങ്ങൾ അവധിയായി ലഭിക്കുന്നത് . ഇതെല്ലം ശമ്പളത്തോടുകൂടിയുള്ള അവധിയാണ് . സിക്ക് ലീവ് എന്ന ഇനത്തിൽ വേറെ ഉണ്ടെങ്കിലും അത് ഓരോ കമ്പനികളുടെ വ്യവസ്ഥ അനുസരിച്ചു വ്യത്യസ്തമായിരിക്കും . അന്താരാഷ്ട്ര തലത്തിൽ നടത്തിയ ഒരു സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് പുറത്തുവന്നത് .