പള്ളിക്കര കൂട്ടം-2019  സംഘടിപ്പിച്ചു

അബുദാബി: കണ്ണൂര്‍ പള്ളിക്കര നിവാസികളുടെ സംഗമം ‘പള്ളിക്കര കൂട്ടം 2019’ അബുദാബി കെഎഫ്‌സി പാര്‍ക്കില്‍ സംഘടിപ്പിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രദേശവാസികള്‍ സകുടുംബം പങ്കെടുത്തു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ നടന്നു. ഫാദില്‍ നാസറിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഷുക്കൂര്‍ എ.ടി.സി സ്വാഗതം പറഞ്ഞു. നാസര്‍ അധ്യക്ഷനായിരുന്നു. ഷഹീദ്, കലാം വി.പി, താജുദ്ദീന്‍ വി.പി, റോബിന്‍, ഷംസു ഹംസ ആശംസ നേര്‍ന്നു. മഹ്മൂദ് വി.പി നന്ദി പറഞ്ഞു.