പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ദുബായിൽ

26

ദുബായ്: മുസ്‌ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഒരു സ്വകാര്യ ചടങ്ങിൽ സംബന്ധിക്കുന്നതിന് ദുബായിലെത്തി. ദുബായ് വിമാനത്താവളത്തിൽ കെ എം സി സി നേതൃത്വം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സ്വീകരിച്ചു. ഇബ്രാഹിം എളേറ്റിൽ, പുത്തൂർ റഹ്‌മാൻ, അൻവർ നഹ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതോടൊപ്പം ഇന്ന് ഉച്ചയ്ക്ക് ദുബായിൽ നടക്കുന്ന ലളിതമായ ഒരു ചടങ്ങിൽ വെച്ച് മിഡിൽ ഈസ്റ്റ്‌ ചന്ദ്രിക ഡോട്ട് കോമിന്റെ ഔപചാരികമായ ലോഞ്ചിങ്ങും തങ്ങൾ നിർവ്വഹിക്കും. നാളെയും അദ്ദേഹം ദുബായിലുണ്ടാകും.