രാഹുല്‍ പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും വയനാട്ടിലെത്തി. കളക്ട്രേറ്റിലെത്തി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക നല്‍കിയ ശേഷം രാഹുലും പ്രിയങ്കയും റോഡ്‌ഷോയില്‍ പങ്കെടുക്കും. അരലക്ഷത്തോളം പ്രവര്‍ത്തകരാണ് വയനാട്ടില്‍ രാഹുലിനെ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്. യു.ഡി.എഫ് നേതാക്കള്‍ ഇരുവരേയും അനുഗമിക്കുന്നുണ്ട്.