സൗദി അറേബ്യയില്‍ സ്വദേശികള്‍ക്കായി 3000 വീടുകള്‍ ഒരുങ്ങുന്നു

റിയാദ് : സൗദിയില്‍ സ്വദേശികള്‍ക്കായി മൂവ്വായിരം വീടുകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതി. വാടകക്കെട്ടിടങ്ങളില്‍ താമസിക്കുന്ന സ്വദേശികള്‍ക്കായാണ് വീടുകള്‍ നിര്‍മിക്കുന്നത്. സ്വദേശികള്‍ സ്വന്തം വീട്ടിലേക്ക് മാറുന്നതോടെ വാടകവീടുകളുടെ നിരക്ക് കുറയും.സൗദിയിലൊട്ടാകെ സ്വദേശികളില്‍ ഭൂരിഭാഗവും വാടക കെട്ടിടങ്ങളിലായിരുന്നു താമസം. ഇതില്‍ നിന്നും മാറി സ്വന്തമായി പാര്‍പ്പിടമൊരുക്കുന്നുണ്ട് ഭരണകൂടം. നേരത്തെ പ്രധാന പ്രവിശ്യകളില്‍ മൂന്ന് ലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ വിവിധ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പാര്‍പ്പിട പദ്ധതി. ഇതു പ്രകാരം ബുറൈദ, ഹാഇല്‍, ഉനൈസ എന്നിവിടങ്ങളിലായി മൂവ്വായിരത്തിലേറെ വീടുകളുണ്ടാകും.സൗദികള്‍ക്ക് സ്വന്തമായി പാര്‍പ്പിട പദ്ധതി പ്രഖ്യാപിച്ച് വീടുകള്‍ കൈമാറിയതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇതിൻറ്റെ പ്രതിഫലം പ്രകടമായിരുന്നു. പലയിടത്തും കെട്ടിട വാടക കുറഞ്ഞു. വിദേശികളുടെ കൊഴിഞ്ഞു പോക്കും ഇതിന് കാരണമായി.