ഷാർജയിൽ നിന്ന് ഖോർഫക്കാനിലേക്ക് പോകാൻ ഇനി സമയം കുറച്ചുമതി; പുതിയ റോഡ് നാളെ  (ഏപ്രിൽ 13) തുറക്കുന്നു 

17
89 കിലോമീറ്റർ നീളത്തിൽ ഷാർജയിൽ നിന്ന് ഖോർഫക്കാനിലേക്ക് പുതിയ റോഡ് നാളെ മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നു . ഈസ്റ്റ് കോസ്റ്റ് നഗരമായ ഖോർഫക്കാനിൽ എത്തുന്നതിന് ഇനി മുക്കാൽമണിക്കൂർ  മതി എന്നർത്ഥം . ഷാർജ ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി യുടെ നിർദേശപ്രകാരം നിർമിച്ച റോഡ് ആണിത് . ഇതടക്കം നിരവധി വികസന പദ്ധതികളാണ് നടപ്പിൽ വരുന്നത് .550 കോടി ദിർഹത്തിന്റെ വികസന പദ്ധതിയാണിത്. ഹജർ പർവത നിരകൾ തുരന്നാണ് ഈ റോഡ് ഉണ്ടാക്കിയിരിക്കുന്നത് . ഖോർഫക്കാന്റെ ടൂറിസം വികസനത്തിൽ ഈ പുതിയ ഷാർജ – ഖോർഫക്കാൻ റോഡ് കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ ചെറുതല്ല.