സ്‌മൃതി ഇറാനി ബി കോംകാരിയല്ല

അമേഠിയിൽ രാഹുൽ ഗാന്ധിയെ എതിർക്കാൻ പത്രിക സമർപ്പിച്ച ബിജെപി നേതാവ് സ്‌മൃതി ഇറാനി ബിരുദ ധാരിയല്ലെന്ന് പത്രിക സമർപ്പണ വേളയിൽ വെളിപ്പെട്ടു . സ്‌മൃതി തന്നെ ഇക്കാര്യം നാമനിർദേശ പത്രികയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ബി കോമിന് വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ ചേർന്നെങ്കിലും പൂർത്തിയാക്കിയില്ലെന്ന് പത്രികവിവരം പറയുന്നു . നാലര കോടിരൂപയുടെ സ്വത്ത് തനിക്കുണ്ടെന്ന് സ്മൃതി അറിയിച്ചിട്ടുണ്ട്.