സണ്‍ടെക് കോണ്‍ഫ്‌ളുവന്‍സ് 2019  ദുബൈയില്‍ സംഘടിപ്പിച്ചു

ദുബൈ: ടെക്‌നോപാര്‍ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സണ്‍ടെക് ബിസിനസ് സോല്യൂഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ‘കോണ്‍ഫ്‌ളുവന്‍സ് 2019’ ദുബൈയില്‍ നടന്നു. ആഗോള മേഖലയില്‍ പ്രശസ്തരായ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള നിരവധി പ്രധിനിധികള്‍ പങ്കെടുത്തു. ‘ഭാവി തലമുറയിലുള്ള ബാങ്ക്’ എന്ന് വിശേഷണമുള്ള ധന വിനിമയ രംഗത്ത് വിപ്‌ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന മോവന്‍ എന്ന അന്താരാഷ്ട്ര പ്രശസ്ത സ്ഥാപനത്തിന്റെ സ്ഥാപകനായ ബ്രൈറ്റ് കിംങ്  ആയിരുന്നു മുഖ്യാതിഥി.
ബാങ്കിംഗ്, ടെലികോം രംഗത്ത് ഉപയോക്താക്കള്‍ക്ക് പൂര്‍ണമായ സംതൃപ്തി ഉറപ്പു വരുത്തുന്നതിനൊപ്പം, അവര്‍ പ്രതീക്ഷിക്കുന്നതിനും മുകളിലുള്ള സേവനങ്ങള്‍ നല്‍കാന്‍ ഡിജിറ്റല്‍ ട്രാന്‍ഫര്‍മേഷന്റെ ആവശ്യം സെമിനാറില്‍ ആഹ്വാനം ചെയ്തു. ഉപയോക്താക്കളുടെ പ്രാഥമിക ആവശ്യങ്ങള്‍ മനസ്സിലാക്കിയുള്ള ഡിജിറ്റലൈസേഷനാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് സണ്‍ടെക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നന്ദകുമാര്‍ പറഞ്ഞു. ഏറ്റവും ലഘുവായ നടപടികളിലൂടെ ഉപയോക്താവിന് മികച്ച ബാങ്കിംഗ് സേവനങ്ങള്‍ എങ്ങനെ ലഭ്യമാക്കാം എന്നതിനെ കുറിച്ച് സണ്‍ടെക്കിന്റെ ആശയങ്ങള്‍ മറ്റു സ്ഥാപനങ്ങളുമായി പങ്കു വെച്ചു. ഫോറസ്റ്റര്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് ജോസ്റ്റ് ഹോപര്‍മാനും പ്രധാന അതിഥിയായി പങ്കെടുത്തു.