ടി.സിദ്ദിഖ് ഒന്നാന്തരം ഡി.സി.സി പ്രസിഡന്റ് ഫെയ്‌സ്ബുക്കില്‍ സിദ്ദിഖിന്റെ ചിത്രം വെച്ച് വാഴ്ത്തി പ്രിയങ്ക ഗാന്ധി

17

ന്യൂഡല്‍ഹി: ടി.സിദ്ദിഖ് ഒന്നാന്തരം ഡി.സി.സി പ്രസിഡന്റും കര്‍ത്തവ്യ ബോധമുള്ള ജോലിക്കാരനെന്നും വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഫെയ്‌സ്ബുക്കില്‍ രാഹുല്‍ ഗാന്ധിയുടെയും സിദ്ദിഖിന്റെയും ചിത്രം ഫോണില്‍ പകര്‍ത്തുന്ന തന്റെ ഫോട്ടോ പങ്കുവെച്ചാണ് പ്രിയങ്ക സിദ്ദിഖിനെ വാഴ്ത്തി എഴുതിയത്.

നാമനിര്‍ദേശ പത്രിക നല്‍കാനും സ്ഥാനാര്‍ഥി പര്യടനത്തിനുമായി രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയപ്പോള്‍ ടി.സിദ്ദിഖിനെ കൂടെ വന്ന പ്രിയങ്ക ഗാന്ധിക്കു പരിചയപ്പെടുത്തി നല്‍കിയിരുന്നു. തുടര്‍ന്ന് സിദ്ദിഖും രാഹുലും ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോയും പ്രിയങ്ക സ്വന്തം ഫോണില്‍ പകര്‍ത്തിയിരുന്നു. സിദ്ദിഖിനെ പരിചയപ്പെടുത്തിയപ്പോള്‍ രാഹുല്‍ ഉപയോഗിച്ച വാക്കു തന്നെയാണ് പ്രിയങ്ക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ഇതേ കാര്യം വെളിപ്പെടുത്തി ശാഫി പറമ്പില്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു.