ഉത്തര്‍പ്രദേശില്‍ വോട്ടിംഗ് മെഷീന്‍ അട്ടിമറി; ബി.എസ്.പിക്ക് വോട്ട് ചെയ്യുമ്പോള്‍ താമര കത്തുന്നു

26

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടന്നുവെന്ന് പരാതി. ബി.എസ്.പി ചിഹ്നമായ ആന്ക്ക് വോട്ടു ചെയ്യുമ്പോള്‍ ബി.ജെ.പി ചിഹ്നമായ താമരയാണ് തെളിയുന്നതെന്നാണ് പരാതി. ‘ഞാന്‍ ബി.എസ്.പിക്കായിരുന്നു വോട്ടു ചെയ്തത്. എന്നാല്‍ എന്റെ വോട്ടു പോയത് ബി.ജെ.പിക്കാണ്. മറ്റ് അഞ്ചു പേര്‍ക്കും ഇതേ അനുഭവം ഉണ്ടായി. ഇതാണ് അവിടെ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്’ വോട്ട് ചെയ്യാനെത്തിയ ധാരാ സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയം തന്റെ ശ്രദ്ധയില്‍ പെട്ടപ്പോഴേക്കും 138ാം വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞതായി സിംഗ് പറയുന്നു. എന്നാല്‍ പരാതി കാര്യമായെടുക്കാന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ വോട്ടിംഗ് മെഷീന്‍ അട്ടിമറിക്കപ്പെട്ടെന്ന വാദം ബിജ്‌നോര്‍ സെക്ടര്‍ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ തള്ളി. ‘ഇത്തരം സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ.വി.എം മോക്ക് ടെസ്റ്റ് ചെയ്തതാണ്’ കുമാര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.