ദുബൈ: വെട്ടുകാട് ആളൂര്‍ സ്പോര്‍ട്സ് അസോസിയേഷന് യുഎഇ കമ്മിറ്റി (വാസ) ഈ മാസം 26ന് അജ്മാന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ദുബൈ നദ്ദ് അല്‍ ഹമര്‍ ഗ്രൗണ്ടില്‍ ഫുട്ബോള്‍ മേള സംഘടിപ്പിച്ചു. വോള്‍വ്സ്, ബ്ളൂ വെയ്ല്‍സ്, സ്പാര്ട്ടന്, റെഡ് ഡെവിള്‍സ്, ബ്ളാക്ക് സ്റ്റാലിയന്‍സ്, പിറാറ്റസ് എന്നീ ടീമുകള്‍ അവസാന റൗണ്ടിലെത്തി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ വോള്‍വ്സ് ടീം ജേതാക്കളായി. ടീം സ്പാര്ട്ടന് റണ്ണേഴ്സ് ട്രോഫി കരസ്ഥമാക്കി. പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, ജന.സെക്രട്ടറി എ.എ അലി, സ്പോര്‍ട്സ് കമ്മിറ്റി ചെയര്മാന് ബി.എം താജുദ്ദീന്, കണ്‍വീനര്‍മാരായ ഷഫീഖ്, ആര്.എ താജുദ്ദീന്, കോ-ഓര്‍ഡിനേറ്റര്‍മാരായ ആബിദ് ആളൂര്‍, എം.കെ റസാഖ്, സെബു, എം.എ ഖാസിം, സലീം ആളൂര്‍, സാലിഹ് അജ്മാന്, ഷബീര്‍, സുകുമാരന്‍, എ.എ ഷംസുദ്ദീന്, പി.എച്ച് അലി മോന്, മുജീബ് നേതൃത്വം നല്കി.