കുവൈത്തിൽ മെഡിക്കൽ, വിദ്യാഭ്യാസ, വിഭാഗങ്ങളിലെ വിസാ മാറ്റം മറ്റു കമ്പനികളിലെ സമാന തസ്തികയിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, മെഡിക്കൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ വിസാമാറ്റത്തിന് പുതിയ നിബന്ധനങ്ങൾ ഏർപ്പെടുത്തുവാൻ നീക്കം. ഇത്തരം തസ്തികകളിൽ ജോലി ചെയ്യുന്നവരുടെ വിസാ മാറ്റം മറ്റു കമ്പനികളിലെ സമാന തസ്തികകളിലേക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ഗവണ്മെന്റ് ഒരുങ്ങുന്നത്. ഇതോടെ മറ്റു കമ്പനികളിലെ ഏത് തസ്തികയിലേക്കും വിസ മാറ്റുവാനുള്ള അവസരം നിഷേധിക്കപ്പെടും. മാൻ പവർ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.