സംസ്ഥാനത്ത് കനത്ത പോളിംഗ്; കേരളത്തിൽ പോളിംഗ് 70% കടന്നു

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് ഒരു മണിക്കൂര്‍ കൂടി അവശേഷികുമ്പോഴും കനത്ത പോളിംഗ് തുടരുന്നു. മൊത്തം പോളിംഗ് 70% ശതമാനം പിന്നിട്ടു. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മഴയെ അവഗണിച്ച് കനത്ത പോളിംഗാണ് നടക്കുന്നത്. ഇവിടെ നാല് മണിയോടെ പോളിംഗ് 60 ശതമാനം കടന്നു. കണ്ണൂരിലും ചാലക്കുടിയിലും ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. സ്വതന്ത്രർ ഉൾപ്പെടെ 227 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് വരെ തുടരും. മെയ് 23നാണ് വോട്ടെണ്ണൽ.