വൻ രഹസ്യങ്ങൾ പുറത്തുവിടുന്ന വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് അറസ്റ്റിൽ, ലോകം രണ്ടു തട്ടിൽ

12

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് അറസ്റ്റിൽ ആയതിനെ അനുകൂലിച്ചും ശക്തമായി പ്രതികൂലിച്ചും ലോക ഭരണകൂടങ്ങളും മനുഷ്യാവകാശ പ്രവർത്തകരും മുന്നോട്ടു വന്നു . ബ്രിട്ടനിൽ ഇക്വഡോറിന്റെ എംബസ്സിയിൽ അഭയത്തിൽ കഴിയുകയായിരുന്ന അസാഞ്ജ് സുരക്ഷാസംവിധാനം പിൻവലിക്കപ്പെട്ട സാഹചര്യത്തിലാണ് അറസ്റിലായത് . പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കാരണം സഹിക്കാൻ വയ്യാഞ്ഞിട്ടാണ് അറസ്റ്റ് എന്ന് ബ്രിട്ടീഷ് പ്രധാനമത്രി തെരേസ പറഞ്ഞെങ്കിലും ലോകം അത് ചെവിക്കൊള്ളുന്നില്ല . വധ ശിക്ഷ ഉള്ള രാജ്യത്തേക്ക് അസാൻജിനെ അയക്കില്ലെന്ന് ഇക്വഡോർ അറിയിച്ചു. അമേരിക്ക പറഞ്ഞിട്ടാണ് നാടകീയമായി അറസ്റ്റ് നടന്നതെന്ന് പല മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ആരോപിക്കുന്നു.

ഇറാക്കിൽ അമേരിക്കൻ സൈനികർ സാധാരണക്കാരെ വെടിവച്ചുകൊള്ളുന്നതിന്റെ വീഡിയോ അടക്കം പല അന്താരാഷ്ട്ര രഹസ്യ രേഖകളും ശേഖരിച്ചു പുറത്തുവിട്ടതിനാണ് അസാഞ്ജ് അമേരിക്കയുടെ നോട്ടപ്പുള്ളി ആയി മാറിയത്.