ഗുദൈബിയ ടോപ് പ്ളസ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏപ്രിൽ12, 13 തിയ്യതികളിൽ നടത്തിയ പൊതുപരീക്ഷയിൽ സമസ്ത ബഹ്റൈൻ ഗുദൈബിയ ടോപ് പ്ളസ് (491മാർക്ക്) ഗുദൈബിയ മദ്റസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഹനീൻ അബ്ദുൽ ജലീൽ നേടി. പൊതുപരിക്ഷയിൽ 5,7,10 ക്ളാസുകളിലായി 3 ഡിസ്റ്റിംഗ്ഷൻ, 7 ഫസ്റ്റ് ക്ളാസ്, 7സെക്കൻറ് ക്ളാസ്, 1തേർഡ് ക്ളാസ് എന്നിവ നേടി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗുദൈബിയ ഏരിയ കമ്മിറ്റി മാനേജ്മെന്റ് പ്രതിനിധികൾ അനുമോദിച്ചു.