ജൂൺ ആറിന് 17ആമത് ലോക്സഭയുടെ ആദ്യ സമ്മേളനം

4

ഡൽഹി: പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂൺ ആറിന് ചേരും. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രണ്ടാം എൻഡിഎ സർക്കാറിന്റെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിയ്ക് നടക്കും. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നാണ് സൂചന. നിരവധി ലോകനേതാക്കൾ അതിഥികളായി ചടങ്ങിൽ പങ്കെടുക്കും. ആദ്യ മന്ത്രിസഭാ യോഗം മെയ് 31 ന് ചേരുകയും യോഗത്തിൽ 17ാം ലോക്സഭയുടെ ആദ്യ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയും ചെയ്യും. സ്പീക്കർ തെരഞ്ഞെടുപ്പ് അടുത്തമാസം 10ന് നടക്കും. അതേ സമയം ബജറ്റ് സമ്മേളനം ജൂലായ് 10ഓടെയായിരിക്കും ചേരുകയെന്നാണ് സൂചന.