തൊഴില്‍-താമസ നിയമ ലംഘനം : ഒമാനിൽ 9 പ്രവാസികൾ അറസ്റ്റിൽ

11

മസ്കത്ത് : തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒന്‍പത് പ്രവാസികളെ അറസ്റ്റ് ചെയ്തായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് ബാതിന ഗവര്‍ണറേറ്റിലാണ് നിയമലംഘകരെ പിടികൂടാന്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തൊഴില്‍-താമസ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റിലവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.