“ഖുർആൻ സഹിഷ്ണുതയുടെ സത്യസന്ദേശം”- അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം മെയ്‌ 18ന്

ദുബായ് : ദുബായ് ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയും ദുബായ് കെ.എം.സി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന അബുസമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം മെയ് 18 ശനിയാഴ്ച രാത്രി 10 മണിക് ദുബായ് ജെദ്ദാഫ് അൽ വസൽ ക്ലബ്ബിൽ വെച്ചു നടക്കും.

കേരളത്തിലെ പ്രസിദ്ധ പ്രഭാഷകനായ അബ്ദുസമദ് പൂക്കോട്ടൂർ “ഖുർആൻ സഹിഷ്ണുതയുടെ സത്യസന്ദേശം” എന്ന വിഷയത്തെ അധികരിച്ചു ആയിരങ്ങളെ അഭിസംബോധന ചെയ്യും.

വിവിധ കേന്ദ്രങ്ങളിൽ നിന്നും പ്രഭാഷണം കേൾക്കാൻ വാഹനസൗകര്യം ചെയ്തിട്ടുണ്ടെന്ന് കെഎംസിസി അധികൃതർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ : 0504881139