അബുദാബിയിൽ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈംബിങ് വാൾ വരുന്നു: 43 മീറ്റർ ഉയരം

9

അബുദാബി: അബുദാബിയിൽ 43 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ക്ലൈംബിങ് വാൾ വരുന്നു.

2020ൽ അബുദാബിയിലെ യാസ് ഐലൻഡിൽ ഇത് ജനങ്ങൾക്കായി തുറന്നുനൽകും. 36.7 കോടി ദിർഹം ചെലവിലാണ് 43 മീറ്റർ ഉയരമുള്ള മതിൽ ഒരുക്കുന്നത്. നാലു ഭാഗങ്ങളുള്ള മതിലിൽ തുടക്കക്കാർക്ക് ആയാസ രഹിതമായ ഭാഗവും പരിചയ സമ്പന്നർക്കു പ്രയാസപ്പെട്ട വശവും തിരഞ്ഞെടുക്കാവുന്നതാണ്.

മതിലിൽ കയറാനെത്തുന്നവർക്കു യാസ് മാളിലും ഫെറാരി വേൾഡ് അബുദാബിയിലേക്കും പ്രവേശനം അനുവദിക്കും. ലോകത്തിലെ ഏറ്റവും വീതി കൂടിയ ഫ്ലൈറ്റ് ചേംബറിൽ നിന്ന് സ്കൈ ഡൈവ് ചെയ്യാനും സൗകര്യമുണ്ട്