അഡ്രസ് മെൻസ് അപ്പാരൽസിന്റെ 59 -മത് ഔട്ട്ലെറ്റ് നാളെ ഇർഫാൻ പഠാൻ ഉദ്ഘാടനം ചെയ്യും

12

ദുബൈ: വസ്ത്ര വിപണന രംഗത്തെ രാജ്യാന്തര ബ്രാൻഡായ അഡ്രസ്‌ മെൻസ് അപ്പാരൽസിന്റെ 59-മത് ഔട്ട്ലെറ്റ് നാളെ (വ്യാഴം )വൈകുന്നേരം 6.30 ന് ഫുജൈറ ലുലു മാളിൽ ഉൽഘാടനം ചെയ്യും. ഇന്ത്യൻ കിക്കറ്റ് താരവും, അഡ്രസ് മെൻസ് അപ്പാരൽസിന്റെ ബ്രാൻഡ്‌ അംബാസിഡറുമായ ഇർഫാൻ പഠാനാണ് 59 -ഷോറൂം ഉൽഘാടനം ചെയ്യുന്നത്.

ലണ്ടൻ ആസ്ഥാനമായുള്ള അഡ്രസിന് 6 -ഓളം രാജ്യങ്ങളിലായി വ്യാപിച്ച കിടക്കുന്ന 59-മത്തെ ഔട്ട്ലെറ്റാണ് ഫുജൈറ ലുലു മാളിൽ നാളെ തുറക്കുന്നത്. പുരുഷ വസ്ത്രങ്ങുടെ ഏറ്റവും പുതിയ ഫാഷനുകൾ മിതമായ വിലയിൽ ഇവിടെ ലഭ്യമാണെന്ന് അഡ്രഡ് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ അറിയിച്ചു. ഏറ്റവും മികവാർന്ന ക്വാളിറ്റിയിൽ,പുതു ഫാഷനിലും ശ്രദ്ധ ചെലുത്തി ഇന്ത്യയിലും വിദേശത്തുമുള്ള സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന വസ്ത്രങ്ങളാണ് അഡ്രഡ് വിപണിയിൽ എത്തിക്കുന്നത്.

തുർക്കി , ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ചില സുപ്രധാന ഫാക്ടറികളും അഡ്രസ്സിന് വേണ്ടി പ്രൊഡക്ഷൻ നിർവഹിക്കുന്നുണ്ട്.

2008 -ൽ ആരംഭിച്ച അഡ്രസ് മെൻസ് അപ്പാരൽസിന്റെ വസ്ത്രങ്ങൾ ഇപ്പോൾ 20 -ഓളം രാജ്യങ്ങളിലെ വസ്ത്ര വിപണിയിൽ ഒരു ബ്രാൻഡ് എന്ന രീതിയിൽ ലഭ്യമാണ്. പുരുഷന്മാരുടെ വസ്ത്ര-സകല്പങ്ങളുടെ ഏറ്റവും പുതിയ ഫാഷനുകൾ മിത വിലയിലും,ഗുണത്തിലും വിപണിയിൽ ലഭ്യമാക്കി കൊണ്ട് ഉപയോക്താകളെ സംതൃപ്തിപ്പെടുത്തുന്ന രീതിയാണ് അഡ്രസ് പിന്തുടരുന്നതെന്ന് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ പറഞ്ഞു

ലോകത്തിലെ ഏറ്റവും മികച്ച കോട്ടനുകളിൽ പേരുകേട്ട ഇന്ത്യൻ കോട്ടനുകളുടെ മുന്തിയ തുണിത്തരങ്ങളിൽ നിന്ന് വസ്ത്രങ്ങൾ നിർമ്മിച്ചു ,ഗുണമേൻമ്മക്ക് പ്രധാന്യം നൽകിയാണ് അഡ്രസ് ഔട്ട്ലെറ്റുകളിൽ എത്തിക്കുന്നത്. നാളെ ഉൽഘാടനം ചെയ്യുന്ന ഔട്ട് ലെറ്റിൽ വിവിധ കളറുകളിലുള്ള ഷർട്ടുകൾ,ഫോൻസുകൾ, ഹിനറുകൾ ,
പെർഫ്യൂമുകൾ അടക്കമുള്ള പുരുഷ ഫാഷനുകളുടെ എല്ലാവിധ ഐറ്റംസുകളുടെ യും വലിയ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഉൽഘാടന വേളയിൽ മികച്ച ഓഫറുകളും ,ഒട്ടനവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അഡ്രസ് മാനേജ് മെന്റ് ‌അറിയിച്ചു.അടുത്ത് തന്നെ അഡ്രസ് വസ്ത്രങ്ങൾ ഇ- കോമേഴ്സ് രംഗത്തും കൂടി ചുവടുവെക്കുമെന്ന് അധിക്യതർ വ്യക്തമാക്കി..ഇതിന്റെ പ്രാരംഭ നടപടികൾക്കും ഇർഫാൻ പത്താൻ തുടക്കം കുറിക്കും.