അജ്മാനിൽ ദുരിതത്തിലായ ഉത്തർപ്രദേശ് സ്വദേശികൾക്ക് ആശ്വാസമായി അഷ്റഫ് താമരശ്ശേരി

12

അറുപതിനായിരം ഇന്ത്യൻ രൂപ നൽകി നൽകി ഇറാനിയൻ കമ്പനിയിൽ ജോലി ലഭിക്കും എന്നു പറഞ്ഞു ഉത്തർപ്രദേശിൽ നിന്നും 14 യുവാക്കളെയാണ് അജ്മാൻ ജർഫ് മേഖലയിൽ ജോലിക്ക് എത്തിച്ചത്.

ഇപ്പോൾ മൂന്ന് മാസം മുമ്പ് കമ്പനി ഉടമയും മറ്റുള്ളവരും മുങ്ങുകയായിരുന്നു തുടർന്ന് ഭക്ഷണവും ശമ്പളവും ഒന്നുമില്ലാതെ ഉള്ള ജീവിതം കഴിഞ്ഞാഴ്ച താമസ സ്ഥലത്തുള്ള വൈദ്യുതിയും വിച്ചേദിക്കപ്പെട്ടു തുടർന്ന് അവിടെ താമസയോഗ്യമല്ലാത്തതിനാൽ പിന്നീടുള്ള താമസം തുറസായ ഒരു പ്രദേശത്തും പള്ളികളിൽ നൽകുന്ന ഇഫ്താറായിരുന്നു ഒരു പരിധിവരെ ആശ്വാസം.

ഇത്തരം പ്രവാസ ജീവിതത്തിലെ ഒറ്റപ്പെട്ട ദയനീയ കാഴ്ച ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് എന്നും സേവന രംഗത്ത് മുന്നിൽ നിന്നും നയിക്കുന്ന അഷ്റഫ് താമരശ്ശേരി ആണ്.

അദ്ദേഹത്തിന്റെ പ്രയത്നം കൊണ്ട് അവർക്ക് വേണ്ട ഭക്ഷണവും സൗകര്യങ്ങളും ഒരുക്കുകയാണ് ഇപ്പോൾ. ഇനി നാട്ടിലേക്ക് പോകാനുള്ള എമിഗ്രേഷൻ നടപടികളും പൂർത്തീകരിക്കണം. അതിനുള്ള പ്രയത്നത്തിലാണ് അഷ്റഫ് താമരശ്ശേരിയും സഹപ്രവർത്തകരും.